തൃക്കാക്കര : പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്കായി 2020 - 21 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന മെറിറ്റോറിയസ് സ്‌കോളർഷിപ്പ്, പഠനമുറി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് (ജില്ലാ പട്ടികജാതി ഓഫീസ്) മുഖേന 2020- 21 വർഷത്തിൽ ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചവർ ആയിരിക്കരുത്. അപേക്ഷകൾ സാക്ഷ്യപത്രങ്ങൾ സഹിതം ഒക്ടോബർ 15നകം പള്ളുരുത്തി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 9747365143.