
കൂത്താട്ടുകുളം:കൂത്താട്ടുകുളം നഗരസഭ പതിനാലാം ഡിവിഷനിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച മേട്ടുംപുറം മാരുതി റോഡ് നഗരസഭ ചെയർമാൻ റോയി എബ്രഹാം ഉദ്ഘാടനം ചെയ്തു.ഡിവിഷൻ കൗൺസിലർ സി.എൻ പ്രഭകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊഴിലുറപ്പ് കോ-ഓർഡിനേറ്റർ ജാനു ശശീന്ദ്രൻ, ജിജി ഷാനവാസ്, സന്ധ്യ ബിജു, ജിനി, അമ്പിളി, സാലി, എന്നിവർ പങ്കെടുത്തു.