
ആലുവ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് ആലുവ ടൗൺ കമ്മിറ്റി ജനറൽ സെക്രട്ടറി തോട്ടക്കാട്ടുകര താനിയിൽ വീട്ടിൽ അഷറഫ് താനിയിൽ (66) മരണമടഞ്ഞു. കൊവിഡ് ബാധിച്ച് ഒരാഴ്ച്ചയോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മറ്റ് പല രോഗങ്ങളുമുണ്ടായിരുന്നു.ആലുവ സലഫി മസ്ജിദിലെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സറീന. മക്കൾ: സിഞ്ചു, അഞ്ജു. മരുമകൻ: ഷമീർ.