abin-krishna

വൈപ്പിൻ : എടവനക്കാട് അണിയൽ നെടുങ്ങാട് റോഡിൽ വെച്ച് കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നായരമ്പലം മർച്ചന്റ്‌സ് ഓഫീസിന് സമീപം പാരട്ടി ബിജുവിന്റെ മകൻ അബിൻ കൃഷ്ണയാണ് (സോനു 20) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് എടവനക്കാട് സ്വദേശി അഖിൽ ജയന് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ് : സനിത. സഹോദരി : അഭിരാമി.