കിഴക്കമ്പലം: മോറക്കാല കെ.എ ജോർജ് മെമ്മോറിയൽ ലൈബ്രറിയിൽ അന്തരിച്ച പ്രശസ്തഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തെ ഗാനാർച്ചയോടെ അനുസ്മരിച്ചു. ലൈബ്രറിയുടെ ഫേസ്ബുക്ക് പേജിലൂടെ എസ്.പിയുടെ ഗാനങ്ങൾ ഗായകർ ആലപിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ജിജോ വി. തോമസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.കെ വർഗീസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ രമേശൻ,സെക്രട്ടറി സാബു വർഗീസ്; വനിതാവേദി പ്രസിഡന്റ് സൂസൻ അനിൽ എന്നിവർ സംസാരിച്ചു.