തിരുമാറാടി: കഴുത്തിലും ചുണ്ടിലും പ്ലാസ്റ്റിക് കുരുങ്ങി തീറ്റ തേടുക്കാനാവതെ അവശനിലയിൽ കണ്ടെത്തിയ ദേശാടന പക്ഷിക്ക് രക്ഷകരായി തിരുമാറാടിയിലെ യുവാക്കൾ. തിരുമാറാടി പുന്നംകോട് പാടശേഖരത്തിലാണ് സൈബീരിയൻ കൊക്കിനെ അവശനിലയിൽ കണ്ടെത്തിയത്. ടേപ്പ് ചുറ്റി വരുന്ന പ്ലാസ്റ്റിക് ചക്രത്തിൽ പക്ഷിയുടെ ചുണ്ടും കഴുത്തും കുരുങ്ങിയ പക്ഷിയെ ഉറുമ്പരിക്കുന്ന നിലയിലായിരുന്നു. സ്റ്റാലിൻ മാത്യു, ഡിക്‌സൻ മാത്യു സിജോ പോൾ എന്നിവരാണ് പക്ഷിയെ രക്ഷപ്പെടുത്തിയത്. പുന്നംകോട്, വാളിയപ്പാടം,തിരുമാറാടി, പാടശേ ഖരങ്ങളിൽ സൈബീരിയൻ കൊക്കുകൾ കൂട്ടമായി വിരുന്നെത്തുന്നത് പതിവുകാഴ്ചയാണ്.