gracy

അങ്കമാലി: അയ്യായി പാടത്ത് മാറ്റിത്താമസിപ്പിച്ച കുടുംബത്തിന് കൈവശാവകാശ രേഖകൾ നൽകി അങ്കമാലി നഗരസഭ. രണ്ട് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് 10 കുടുംബങ്ങൾക്ക് നഗരസഭ കൈവശാവകാശ രേഖകൾ കൈമാറിയത്. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് അങ്കമാലി റയിൽവേ സ്റ്റേഷൻ ഭാഗത്ത് പുറംപോക്കിൽ താമസിച്ചിരുന്ന 12 കുടുംബങ്ങളെയാണ് അയ്യായി പാടത്തേക്ക് മാറ്റി താമസിച്ചിതത്. ഇതിൽ 10 കുടുംബങ്ങൾക്ക് രേഖ കൈമാറിയത്.നഗരസഭ ചെയർപേഴ്‌സൺ എം.എ ഗ്രേസി ടീച്ചർ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ എം.എസ് ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷരായ ലില്ലി വർഗീസ്,​വിനീത ദിലീപ് പുഷ്പമോഹൻ, കെ .കെ .സലി, ഷോബി ജോർജ്, കൗൺസിലർമാരായ റീത്ത പോൾ, ടി .വൈ .ഏല്യാസ്, രേഖ ശ്രീജേഷ്, ലേഖ മധു, ഷൈറ്റ ബെന്നി, നഗരസഭ സൂപ്രണ്ട് സി .ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു.