കൊച്ചി: ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.കെ. ഉഷയുടെ നിര്യാണത്തിൽ അഞ്ചിപ്പറമ്പിൽ ഫാമിലി അസോസിയേഷൻ അനുശോചിച്ചു. യോഗത്തിൽ പ്രസിഡന്റ് എ.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.കെ. ബോസ്, കെ.സി. സാജു, മനോഹരൻ, അഡ്വ. രാധാകൃഷ്ണൻ, ഡോ. ഭഗവൽദാസ്, വത്സ, രമേഷ്‌കുമാർ, എ.കെ. ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.