തൃക്കാക്കര: തൃക്കാക്കര ഭാരതമാതാ കോളേജിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കാഴ്ചപ്പാടുകളും വെല്ലുവിളികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തയ്യാറെടുപ്പുകൾ എന്നിവയെ സംബന്ധിച്ച വെബിനാർ നടത്തി . ബിഷപ്പ് മാർ ആന്റണി കരിയിൽ അദ്ധ്യക്ഷ്യതവഹിച്ചു. എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ റവ.ഡോ. അബ്രഹാം ഓലിയപ്പുറത്ത് സ്വാഗതം പറഞ്ഞു. ഡോ. നിധീഷ് ദേശായി , എം.ജി. സർവകലാശാല സെനറ്റ് മെമ്പർ ഡോ.സുമേഷ്. എ.എസ് എന്നിവർ ക്ലാസുകൾ നയിച്ചു.