കൊച്ചി: പാർട്ടിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എറണാകുളം സെൻട്രൽ ഡിവിഷൻ ബി.ജെ.പി കൗൺസിലർ സുധ ദിലീപ്കുമാർ പറഞ്ഞു. ബി.ജെ,.പി സംസ്ഥാനസമിതി അംഗവും സജീവപ്രവർത്തകയുമാണ്. കഴിഞ്ഞ രണ്ടു തവണ ഉയർന്ന ഭൂരിപക്ഷത്തിൽ കൗൺസിലറായി വിജയിച്ച താൻ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. നേതൃത്വത്തിന്റെ നിർദേശപ്രകാരം പ്രവർത്തിക്കുമെന്നും സുധ ദിലീപ്‌കുമാർ പറഞ്ഞു.