aariculture

കാലടി: മലയാറ്റൂർ- നീലീശ്വരം പഞ്ചായത്തിലെ മുണ്ടണ്ടാമറ്റം വട്ടേങ്ങാട് പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷം. വന്യമൃഗശല്യം കാരണം കൃഷി ചെയ്യാനോ രാത്രി പേടിച്ചു പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. മലയോരപ്രദേശങ്ങളിൽ നിന്നാണ് കുരങ്ങ്,പന്നി, മ്ലാവ് എന്നിയടക്കം കൃഷിയിടത്തിൽ പതിവായി എത്തുന്നത്.കഴിഞ്ഞ ദിവസം മാട്ടാലയ്ക്കൽ ശശിയുടെ ഒരേ ഏക്കർ കൊയ്‌തെടുക്കുവാൻ പാകമായ നെൽക്കൃഷി പന്നിക്കൂട്ടം തിന്ന് നശിപ്പിച്ചു. മൂപ്പത്തിയ ഏത്തക്കായും നശിപ്പിച്ചു. കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാനായി നഷ്ടം സഹിച്ചും നെൽക്കൃഷിക്ക് തയാറായ കർഷകർക്കാണ് വന്യമൃഗ ശല്യം വെല്ലുവിളി ഉയർത്തുന്നത്. നെല്ല്, വാഴ, തെങ്ങ്, കപ്പ, ചേന എന്നിവയെല്ലാം കുരങ്ങ്, കാട്ടുപന്നി,മ്ലാന് എന്നിവയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്.

വന്യമൃഗങ്ങൾ കൃഷിയിടത്തിലെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണെങ്കിലും അർഹമായ നഷ്ട പരിഹാരം ലഭിക്കുന്നില്ലെന്നാണു കർഷകരുടെ പരാതി. നിലവിലെ സ്ഥിതി തുടർന്നാൽ കൃഷി ചെയ്യാനാവില്ലെന്നും കർഷകർ പറയുന്നു. വന്യമൃഗശല്യം തടയാനായി പ്രദേശത്ത് സർക്കാർ ഇടപെടൽ വേണമെന്നാണ് ആവശ്യം ശക്തമായിട്ടുണ്ട്.അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.

വനത്തോട് ചേർന്ന് അന്താരാഷ്ട്ര റസിഡൻഷ്യൽ സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വർഷം മുമ്പാണ് ഇവിടെ നിന്നും കുഞ്ഞുങ്ങളടക്കം പുള്ളിപുലിയെ പിടികൂടിയിരുന്നു.ജനങ്ങളുടെ ആശങ്ക അകറ്റവുവാൻ നടപടികൾ സ്വീകരിക്കണം.

ആനി ജോസ്

വാർഡുമെമ്പർ