കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കർഷക മിത്രം പദ്ധതിക്ക് തുടക്കം കുറിച്ചു. കുത്തുകുഴി വായനശാലപ്പടിയിൽ ശശിധരൻ നായരുടെ ഒരു എക്കർ പാടശേഖരത്തിലാണ് എന്റെ നാട് കൃഷിയിറക്കിയിരിക്കുന്നത്. അത്യുല്പാദന ശേഷിയുള്ള സാവിത്രി നെൽവിത്താണ് ജൈവ രീതിയിൽ കൃഷി ചെയ്തിരിക്കുന്നത്. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. ആവശ്യമായ അരി, പഴം, പച്ചക്കറികൾ തുടങ്ങിയവ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടുകയിയാണ് പദ്ധതിക്ക് അടക്കം കുറിച്ചിട്ടുള്ളത്. കർഷകർക്ക് ആവശ്യമായ വിത്തും വളവും സൗജന്യമായിട്ടാണ് നൽകുന്നത്. കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള വിപണി കണ്ടെത്തുമെന്നും എന്റെ നാട് ചെെയർമാൻ പറഞ്ഞു. ഡാമി പോൾ, ബേബി സേവ്യർ, ശശിധരൻ പി.കെ.പി.പ്രകാശ്, സുധ ജയൻ, ഷാജി കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.