അങ്കമാലി. ആർ.എൽ.വി.രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അക്കാഡമി ചെയർപേഴ്സൺ കെ.പി.എ.സി.ലളിത രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും യുവമാർച്ച സമരം നടത്തി.അങ്കമാലി ബ്ലോക്ക് പട്ടിക ജാതി വികസന വകുപ്പ് ഓഫീസിനു മുമ്പിൽ നടന്ന ധർണ ബി.ജെ.പി.അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മനോജ് ഉദ്ഘാടനം ചെയ്തു.യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അജേഷ് പാറയ്ക്ക, അരുൺ ജഗദീഷ്, ഇ എൻ.അനിൽ എന്നിവർ സംസാരിച്ചു.