അങ്കമാലി: കേരളഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന്റെ ചരമദിനമായ ഒക്ടോബർ എഴിന് അങ്കമാലി എ.പി. കുര്യൻ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കെ. കേളപ്പൻ സ്മാരക പ്രഭാഷണം നടത്തും. ദേശീയ പ്രസ്ഥാനവും വർത്തമാനകാല ഇന്ത്യയും എന്ന വിഷയത്തിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ പ്രഭാഷണം നടത്തും. എ.പി. കുര്യൻ സ്മാരക പഠനകേന്ദ്രം ആൻഡ് വായനശാല അങ്കമാലി എന്ന ഫേയ്‌സ്ബുക്ക് പേജിൽ വൈകിട്ട് 7ന് ലൈവായാണ് പ്രഭാഷണം സംഘടിപ്പിച്ചിട്ടുള്ളതെന്ന് പഠനകേന്ദ്രം ചെയർമാൻ അഡ്വ. കെ.കെ. ഷിബുവും സെക്രട്ടറി കെ.പി. റെജീഷും അറിയിച്ചു.