
ആലുവ: എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖായോഗം മുൻ സെക്രട്ടറി പട്ടേരിപ്പുറം ടൗൺ ലിമിറ്റഡ് റോഡിൽ മണപ്പിള്ളിപ്പാടത്ത് വീട്ടിൽ വി. ശശിധരന്റെ ഭാര്യ ലത ശശിധരൻ (58) നിര്യാതയായി. പട്ടേരിപ്പുറം ശാഖായോഗം മുൻ വൈസ് പ്രസിഡന്റായിരുന്നു. മക്കൾ: വിഷ്ണു, ആതിര, ജിഷ്ണു.
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, മുൻ സെക്രട്ടറി കെ.എൻ. ദിവാകരൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.