
കാലടി : മലയാറ്റൂർ അടിവാരത്ത് ചാരം വറ്റി വില്പന നടത്തിയിരുന്ന രണ്ട് പേരെ എക്സൈസ് പിടികൂടി. കാടപ്പാറക്കരയിൽ പറമ്പിയാൻ വീട്ടിൽ അന്തോണി ദേവസി (67), കാടപ്പാറക്കരയിൽ മുല്ലശ്ശേരി വീട്ടിൽ സുകുമാരൻ (56) എന്നിവരാണ് കാലടി എക്സൈസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 250 ലിറ്റർ വാഷും, ചാരായവും പിടിച്ചെടുത്തു.
ഈ മേഖലയിൽ വൻ തോതിൽ വാറ്റ് ചാരായ വില്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. റെയ്ഡിൻ അസി.എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ, പ്രിന്റീവ് ഓഫീസർ രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്, സലാഹുദീൻ, നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.