മൂവാറ്റുപുഴ: നിർമല കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ, കാർഷിക ബിൽ അനുകൂലപ്രതികൂല വാദങ്ങൾ എന്ന വിഷയത്തിൽ ഇന്ന് രാവിലെ 10.30 ന് വെബിനാർ സംഘടിപ്പിക്കുന്നു. പ്രശസ്ത സാമ്പത്തിക വിദഗ്ദ ഡോ. മേരി ജോർജ്, ഡോ. രാജേഷ് കെ. (അസ്സിസ്റ്റന്റ് പ്രഫസർ, കെ.യു.എഫ്.ഒ.എസ് ) എന്നിവർ നേതൃത്വം കൊടുക്കും. ചർച്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9847949448, 9446547534 ഈ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. രജിസ്‌ട്രേഷൻ ഫീ ഉണ്ടായിരിക്കുന്നതല്ല.