 
കോതമംഗലം: നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായിരുന്നത് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. വീഡിയോ കോൺഫ്രൻസ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. ആന്റണി ജോൺ എം.എൽ.എ ശിലാഭലകം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം, ശാന്തമ്മ പയസ്, സെലിൻ ജോൺ, ബിന്ദു ജയകുമാർ, എം.എൻ ശശി, വിൻസൻ ഇല്ലിക്കൽ, അനീഷ് മോഹനൻ, ഡോ: ആശിഷ് ബി, കെ എച്ച് നാസർ, ഡോ: രാജൻ ഖോബ്രഗഡെ, ഡോ: ലൂസീന ജോസഫ് തുടങ്ങിയവർ സംസാരിച്ചു.