പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യു.ഡി.എഫ് വെങ്ങോല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുന്നേറ്റത്തിന് വെങ്ങോല മുന്നിൽ വരണം യു.ഡി.എഫ് ടാഗ് ലൈൻ ലോഗോ പ്രകാശനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, കെ.പി.സി.സി. ജനറൽ സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.യു. ഇബ്രാഹിം എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്. ഷറഫ്, വി.എം. ഹംസ, പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാർ, എൽദോ മോസസ്, കെ.എൻ. സുകുമാരൻ, എം.പി. ജോർജ്, എം.കെ. ഖാലിദ് എന്നിവർ സംസാരിച്ചു.