പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 2020-2021 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കൂവപ്പടി പഞ്ചായത്തിലെ പടിക്കലപ്പാറയിൽ നിർമ്മിക്കുന്ന സാംസ്കാരിക കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. വാർഡ് അംഗം ജെസി ഷിജി അദ്ധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതിയംഗങ്ങളായ ജോൺസൻ തോപ്പിലാൻ, ബാബു പൂവത്തും വീടൻ, ബാബു വർഗീസ്, സാബു ഉതുപ്പാൻ, കുഞ്ഞുമോൾ കുഞ്ഞ് എന്നിവർ സംസാരിച്ചു.