പെരുമ്പാവൂർ: കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ ആലാട്ടുചിറ പാട ശേഖരസമിതിയുടെ 28 മത് വാർഷിക പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം.പി. പ്രകാശ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി. ശിവൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജയ മരിയ പദ്ധതി വിശദീകരണം നടത്തി.നെൽകൃഷി കൂടുതൽ വ്യാപകമാക്കുവാനും, കർഷകർക്കുള്ള സഹായം സമയബന്ധിതമായി നൽകുവാനും സമിതി നടപടി സ്വീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു. പാടശേഖരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി കെ.ആർ. സുന്ദരൻ (പ്രസിഡന്റ്), പി.എ. ലാലു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.