പെരുമ്പാവൂർ: തൊടാപറമ്പ് ജാലകം ലൈബ്രറിയിൽ ഗാന്ധിജയി ദിനാഘോഷത്തോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും ഓൺലൈൻ ഗാന്ധി ക്വിസ് മൽസരവും സംഘടിപ്പിച്ചു. പ്രസിഡന്റ് ബി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിജി സെൽവരാജ്, വൈ.പ്രസിഡന്റ് രാജി ശ്രീകിമാർ, വേലപ്പൻ മാഷ്, ബിനു രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തൊടാപ്പറമ്പ് പിഷാരിക്കൽ റോഡും ലൈബ്രറി പരിസരവും ശുചീകരിച്ചു.