
വൈപ്പിൻ : വൈപ്പിൻ- മുനമ്പം റോഡ് നന്നാക്കത്തതിൽ പ്രതിഷേധിച്ച് ബസ് ഡ്രൈവർമാർക്ക് കൊട്ടൻ ചുക്കാതി തൈലം നൽകി ഒ.ബി.സി കോൺഗ്രസ് പള്ളിപ്പുറം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിവേക് ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.ഒ നോബൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബിലേക് മനു, മാർഷൽ, രാജേഷ് എന്നിവർ നേതൃത്വം നൽകി.