bridge
മാർക്കറ്റ് റോഡിലെ കലുങ്ക്

തൃപ്പൂണിത്തുറ: മാർക്കറ്റ് - പുതിയകാവ് റോഡിലെ ഗതാഗതക്കുരുക്കിന് കാരണമായ അന്ധകാരത്തോടിന് കുറുകെയുള്ള ഇടുങ്ങിയ കലുങ്ക് രണ്ടുകോടി രൂപ ചെലവിൽ പുതുക്കിപ്പണിയും. അന്ധകാരത്തോട് നവീകരണത്തിന്റെ ഭാഗമായാണ് ഇത് നിർമ്മിക്കുന്നത്. നിലവിൽ 7.20 മീറ്റർ നീളവും 3.80 മീറ്റർ വീതിയുമാണുള്ളത്. ഒരേസമയം രണ്ടു വാഹനങ്ങൾ കടന്നുപോകുകയില്ല. ഇതുമൂലം മാർക്കറ്റ് ദിവസങ്ങിൽ ഈ റോഡിൽ വൻ ഗതാഗതക്കുരുക്കാണ്. കാൽനടയാത്രയും അപകടം നിറഞ്ഞതാണ്. പുതുക്കിപ്പണിയുന്ന പാലത്തിന് 11.50 മീറ്റർ നീളവും 9.75 മീറ്റർ വീതിയുള്ള റോഡുമുണ്ട്. 1.5 മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിക്കും.