പള്ളുരുത്തി: കൊവിഡാനന്തര ടൂറിസം പ്രവർത്തനങ്ങളിൽ ഹോം സ്റ്റേകൾക്കും എക്സ്പീരിയൻസ് ടൂറിസത്തിനും നിർണായ പങ്ക് വഹിക്കാൻ കഴിയുമെന്ന് ടുറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലോകമാകെ ടൂറിസത്തിലൂടെ ഗ്രാമീണ വികസനം എന്ന ആശയം ചർച്ചചെയ്തുതുടങ്ങുന്നതേയുള്ളൂ. ആ സന്ദർഭത്തിൽ ഹോംസ്റ്റേകളുടെ ഉത്തരവാദിത്വ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തിന് മാതൃക സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു .കേരള ഹാറ്റ്സ് സംഘടിപ്പിച്ച സെമിനാർ ഗൂഗിൽ മീറ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരള ടൂറിസത്തിന്റെ അടിസ്ഥാനനയം ഉത്തരവാദിത്വ ടൂറിസമാണെന്നും ഹോംസ്റ്റേകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും അതുകൊണ്ട് തന്നെയാണ് ഇവരുടെ നികുതിഭാരം കുറക്കാൻ സർക്കാർ തയ്യാറായതെന്നും മന്ത്രി പറഞ്ഞു. കൊവിഡിനെ മറികടന്ന് സർക്കാർ ഹോം സ്റ്റേകൾക്ക് വലിയ സമാശ്വാസ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ടൂറിസം സെക്രട്ടറി റാണിജോർജ് പറഞ്ഞു. കേരള ഹാറ്റ്സ് ഡയറക്ടർ എം.പി.ശിവദത്തൻ അദ്ധ്യക്ഷത വഹിച്ചു.

ടൂറിസം ഡയറക്ടർ പി. ബാലകിരൺ, കോ ഓർഡിനേറ്റർ കെ. രൂപേഷ്, കെ.എസ്. ഷൈൻ, സന്തോഷ് ടോം, ഡി. സോമൻ തുടങ്ങിയവർ സംബന്ധിച്ചു.