തൃപ്പൂണിത്തുറ: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനെത്തുടർന്ന് തൃപ്പൂണിത്തുറ നഗരത്തിൽ കടുത്ത നടപടികളുമായി നഗരസഭ ആരോഗ്യവിഭാഗവും പൊലീസും. ഏറ്റവും തിരക്കനുഭവപ്പെടുന്ന തൃപ്പൂണിത്തുറ മാർക്കറ്റ് ശുചീകരണത്തിനായി ഇന്നലെ അടച്ചിട്ടു. എല്ലാ ചൊവ്വാഴ്ചയും ഈ നടപടി തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.നഗരത്തിലെ മറ്റു വ്യാപാര കേന്ദ്രങ്ങളിലെ പരിശോധനകൾ തുടരുന്നു. സാമൂഹ്യ അകലം പാലിക്കാത്തവർക്കെതിരിരെ കർശന നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു,