കൊച്ചി: കളമശേരി നുവാൽസിൽ കുടുംബക്രമത്തിൽ വന്ന മാറ്റവും നിയമത്തിന്റെ പ്രതികരണവും എന്ന വിഷയത്തിൽ വെബിനാർ നടന്നു. നാഗ്പൂർ ദേശീയ നിയമ സർവകലാശാല വൈസ് ചാൻസലർ ഡോ. വിജേന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. കുടുംബക്രമത്തെയും സംവിധാനത്തെയും ബന്ധങ്ങളെയും കുറിച്ച് തലമുറകൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുക സാധാരണമാണെന്നു പരസ്പര ബഹുമാനത്തോടെയും ചർച്ചയിലൂടെയും കുടുംബബന്ധങ്ങൾ ക്രമീകരിച്ചാൽ മാത്രമേ സമൂഹത്തിനു നിലനിൽപ്പുണ്ടാവുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നുവാൽസ് വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അദ്ധ്യക്ഷനായിരുന്നു. ന്യൂഡൽഹി ഗുരുഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവകലാശാല നിയമവിഭാഗം ഡീൻ ഡോ. അഫ്‌സൽ വാനി മുഖ്യപ്രഭാഷണം നടത്തി. നുവാൽസ് അസി പ്രൊഫ കെ.എൻ. നമിത, ഐശ്വര്യ കെ.എം എന്നിവർ സംസാരിച്ചു.