പെരുമ്പാവൂർ: അമ്പിളി സന്തോഷത്തിലാണ്. വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞതാണ് കൊവിഡ് കാലത്തും സന്തോഷത്തിന് കാരണം. കൂവപ്പടി അഭയഭവനിലെ അന്തേവാസിയായിരുന്നു തൃശൂർ മായന്നൂർ സ്വദേശി അമ്പിളി. മാനസികനില അസ്വാസ്ഥ്യത്തെ തുടർന്ന് അഭയഭവനിൽ എത്തിയ അമ്പിളി തുടർ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് വരുന്നു. കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾ എത്തി കൂട്ടിക്കൊണ്ട് പോയത്. ആലുവ വനിതാ സെല്ല് വഴി 2017 ഡിസംബറിലാണ് അമ്പിളി അഭയഭവനിൽ എത്തിയത്.