കൊച്ചി: മാനസിക സമ്മർദമനുഭവിക്കുന്നവർക്ക് സാന്ത്വനമേകാൻ ടെലിഫോണിക് സേവന പദ്ധതി ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ) രൂപീകരിച്ചതായി സോൺ പ്രസിഡന്റ് സാലു മുഹമ്മദ്ദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തങ്ങളെ കേൾക്കാനാളില്ലെന്ന തോന്നലാണ് ആളുകളെ വലിയ വിഷാദങ്ങളിലേയ്ക്ക് തള്ളിവിടുന്നത്. ഇത്തരത്തിൽ ചിന്തിക്കുന്ന ആളുകൾക്കും നിരാശബോധത്തിൽ നട്ടംതിരിയുന്നവർക്കും മാനസിക സർമ്മർദം അനുഭവിക്കുന്നവർക്കും സാന്ത്വനമേകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനം ലഭിച്ച കൗൺസിലർമാരാണ് വിളികൾക്ക് മറുപടി നൽകുക. ചെറിയ പ്രശ്‌നങ്ങൾ അപ്പപ്പോഴേ പരിഹരിക്കും. വിഷയത്തിന്റെ ഗൗരവത്തിനനുസരിച്ച് ആവശ്യമെങ്കിൽ വിദഗ്ദ്ധരായ സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും സേവനത്തിനെത്തും. രാവിലെ 7.30 മുതൽ രാത്രി 10.30 വരെയാണ് സമയം. വിളിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സോൺ സെക്രട്ടറി റെജി പി. മാത്യു, വർഗീസ് എം. തോമസ് വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ : 0484 7136604.