m-s-john

തോപ്പുംപടി: കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർണാടക ബെല്ലാരി സ്വദേശി മുടവശേരി വീട്ടിൽ എം.എസ്. ജോൺ (86) മരണമടഞ്ഞു. പാലിയേറ്റീവ് കെയർ പ്രവർത്തനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയ ജോണിന് ലോക്ക് ഡൗണിനെ തുടർന്ന് തിരികെ നാട്ടിലേക്ക് പോകാൻ സാധിച്ചില്ല. തോപ്പുംപടിയിൽ സുഹൃത്തിന്റ വീട്ടിൽ താമസിക്കവെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 19 മുതൽ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കാരം നടത്തി. ഭാര്യ: ട്രീസ. മക്കൾ. സിൻഡ, സുനിൽ, സനൽ, ആന്റണി, അനിൽ. മരുമക്കൾ: കിഷോർ, സാനിയ, ഡയാന, സന്ധ്യ, സിംസി.