വൈപ്പിൻ : കർഷക സംഘം എടവനക്കാട് വില്ലേജ് കമ്മിറ്റി വാച്ചാക്കൽ പുരതോട് കൃഷി സമാജത്തിൽ നടത്തിയ പൊക്കാളി കൃഷിയുടെ കൊയ്ത്ത് എസ് ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ജോഷി, പഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവൻ മിത്ര, കൃഷി ഓഫീസർ സജ്‌ന , ഇ വി സുധീഷ് , പി.വി സിനിലാൽ , പി ആർ രാധാകൃഷ്ണൻ , സുൽഫത്ത് മൊയ്ദീൻ എന്നിവർ പങ്കെടുത്തു.