കൊച്ചി: സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ കാമ്പയിനുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ള ്യു.സി.സി. റെഫ്യൂസ് ദി അബ്യൂസ് എന്നാണ് കാമ്പയിന് പേരിട്ടിരിക്കുന്നത്. സ്ത്രീശബ്ദത്തെ നിശബ്ദമാക്കുന്ന സമീപനത്തോടുള്ള പ്രതികരണമാണ് ഇതെന്നാണ് കൂട്ടായ്മ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. സൈബർ ആക്രമണങ്ങളെക്കുറിച്ച് സമൂഹത്തിൽ പൊതുബോധം വളർത്തേണ്ടതുണ്ട്. ഇതിനുള്ള ഡബ്ള ്യു.സി.സിയുടെ ശ്രമങ്ങൾക്ക് ലഭിച്ചിട്ടുള്ളപിന്തുണയും പ്രോത്സാഹനവും ഏറെ വലുതാണ്. സൈബർ സംസ്കാരത്തെ നല്ല നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനം നമ്മൾ ഓരോരുത്തരുടെയും കൈകളിലാണെന്ന് കുറിപ്പിൽ പറയുന്നു.