കളമശേരി: കണ്ടെയ്നർ റോഡിലെ ടോൾ പിരിവിൽ നിന്ന് ഏലൂർ നിവാസികളെ ഒഴിവാക്കണമെന്നാവശൃപ്പെട്ട് ബി.ജെ.പി നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഏലൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന അനിശ്ചിതകാല സമരം ജില്ലാ സെക്രട്ടറി ആർ. സജികുമാർ ഉദ്ഘാടനം ചെയ്തു. ടോൾ ഒഴിവാക്കുമെന്ന വാഗ്‌ദാനം നടത്തുന്ന എം.പിയും ചെയർപേഴ്സണും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് വി.വി. പ്രകാശൻ, വാർഡ് കൺവീനർ രാമദാസ്, സതീഷ്‌കുമാർ, സാബു, ഷാജി എന്നിവർ പങ്കെടുത്തു.