house

കുറവിലങ്ങാട്: പരാതി നൽകിയിട്ടും ഫലമില്ല. അയൽവാസികൾ സംഘടിതമായി കെട്ടിയടച്ച വഴി തുറന്ന് കിട്ടാൻ ഈ കൊവിഡ് കാലത്തും ഓഫീസുകൾ കയറി ഇറങ്ങുകയാണ് ഉയവൂർ തേക്കിലക്കാട്ടിൽ ജോസഫും കുടുംബവും.അഞ്ച് ദിവസം മുമ്പാണ് വർഷങ്ങളായി ഉപയോഗിച്ചിരുന്ന നടപ്പ് വഴി അയൽവാസികൾ ചേർന്ന് അടച്ചുകെട്ടി വീതികുറച്ചത്.


75 വർഷത്തിനുമുകളിൽ പഴക്കമുള്ള വീട്ടിലാണ് ജോസഫും ഭാര്യയും താമസിക്കുന്നത്. ഈ വീട് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വീട് പണിയുന്നതിനുള്ള തയ്യാറെടുപ്പിനിടെയാണ് വഴിയച്ച് കെട്ടിയടച്ച് വീതികുറച്ചത്. ഇതോടെ വീട്ടിലേക്ക് വാഹനങ്ങൾ ഒന്നും കയറ്റാൻ പറ്റാത്ത സ്ഥിതിയായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജോസഫ് അധികൃതരെ സമീപിച്ചത്. എന്നാൽ അധികൃതർ മുഖം തിരിച്ചതോടെ പുതിയ വീടെന്നത് ഈ വൃദ്ധർക്ക് സ്വപ്നം മാത്രമായിരിക്കുകയാണ്.