swapna-suresh

കൊച്ചി : സംസ്ഥാന സർക്കാരിന്റെ സ്‌പേസ് പാർക്ക് പദ്ധതിയിൽ തനിക്കു നിയമനം ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഇതിൽ നിർണായക പങ്കുണ്ടെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ് മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇ.ഡി) പ്രാഥമിക കുറ്റപത്രത്തിൽ വെളിപ്പെടുത്തൽ. സ്വപ്‌നയും ശിവശങ്കറും ഒൗദ്യോഗികമായി എട്ടു തവണ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടെന്നും അനൗദ്യോഗികമായി നിരവധി തവണ കണ്ടിരുന്നുവെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.

ആറു തവണ ശിവശങ്കറിനെ കണ്ടത് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണെന്നും സ്‌പേസ് പാർക്കിൽ മാർക്കറ്റിംഗ് ലെയ്‌സൺ ഓഫീസർ ആയി കഴിഞ്ഞ നവംബറിൽ നിയമിതയായ തന്നെ, യു.എ.ഇ കോൺസുൽ ജനറലിന്റെ സെക്രട്ടറിയെന്ന നിലയിൽ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ശിവശങ്കർ മുഖേനയാണ് സ്വപ്നയ്ക്ക് ജോലി ലഭിച്ചത്. കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ എം.ഡി ഡോ. ജയശങ്കറിനെയും സ്പെഷ്യൽ ഒാഫീസർ സന്തോഷിനെയും കണ്ട് സ്പേസ് പാർക്കിലെ ജോലിയുടെ കാര്യം പറയണമെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് വേണ്ടതു ചെയ്യാമെന്നും ശിവശങ്കർ പറഞ്ഞതായി സ്വപ്നയുടെ മൊഴിയുണ്ടെന്നും ഇ.ഡിയുടെ 303 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്ത്, രണ്ടാം പ്രതി സ്വപ്‌ന സുരേഷ്, നാലാം പ്രതി സന്ദീപ് നായർ എന്നിവർക്കെതിരെയാണ് കുറ്റപത്രം നൽകിയത്. സ്വർണക്കടത്തിലൂടെ പ്രതികൾ വൻതുക സമ്പാദിച്ചെന്നും കള്ളപ്പണം ഉപയോഗിച്ച് സ്ഥാവര- ജംഗമ വസ്തുക്കൾ വാങ്ങിക്കൂട്ടിയെന്നും കുറ്റപത്രത്തിലുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷം ഇ.ഡി അനുബന്ധ കുറ്റപത്രം സമർപ്പിക്കും.

ശിവശങ്കറിനെതിരെ വിശദ അന്വേഷണം വേണം

സ്വപ്‌നയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് എം. ശിവശങ്കർ മറുപടി നൽകിയില്ലെന്നും, നിലവിലെ ഗവൺമെന്റിൽ മുഖ്യസ്ഥാനത്തുണ്ടായിരുന്ന ശിവശങ്കറിനെ ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യംചെയ്യണമെന്നും കുറ്റപത്രത്തിൽ പറയുന്നു. ശിവശങ്കർ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വപ്‌നയുമായി ചേർന്ന് രണ്ടു ജോയിന്റ് ലോക്കറുകൾ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട്. 35 ലക്ഷം രൂപ നൽകുമെന്ന് ശിവശങ്കർ വാട്ട്സ് ആപ്പിൽ സന്ദേശമയച്ചെങ്കിലും ,30 ലക്ഷമാണ് അക്കൗണ്ടിലെത്തിയതെന്നും വേണുഗോപാൽ മൊഴി നൽകി. ഇതടക്കമുള്ള വാട്ട്സ് ആപ്പ് സന്ദേശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ശിവശങ്കറിന്റെ മറുപടി,​ 'നോ കമന്റ്സ്' എന്നായിരുന്നു. സ്വപ്നയ്ക്ക് ജോയിന്റ് ലോക്കർ തുറക്കാൻ സൗകര്യമൊരുക്കിയെന്ന് ശിവശങ്കർ സമ്മതിച്ചെങ്കിലും അവരുടെ പക്കൽ വൻതുകയുണ്ടെന്ന കാര്യം അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇ.ഡി വ്യക്തമാക്കുന്നു.

മു​ഖ്യ​മ​ന്ത്രിജൂ​ലാ​യി​ൽ​ ​പ​റ​ഞ്ഞ​ത്

'​'​തെ​റ്റു​ചെ​യ്യു​ന്ന​വ​രെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​ലാ​വ​ണ​മ​ല്ല​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ്.​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​ ​ബ​ന്ധ​മു​ള്ള​ ​സ്വ​പ്ന​ ​സു​രേ​ഷി​നെ​ ​ഐ.​ടി​ ​വ​കു​പ്പി​ൽ​ ​നി​യ​മി​ച്ച​ത് ​എ​ന്റെ​ ​അ​റി​വോ​ടെ​യ​ല്ല.​ ​സ്വ​പ്ന​ ​സു​രേ​ഷി​ന്റെ​ ​നി​യ​മ​നം​ ​ഏ​ത് ​സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്ന് ​കൃ​ത്യ​മാ​യി​ ​അ​റി​യി​ല്ല.