അങ്കമാലി: പാറക്കടവ് പഞ്ചായത്തിലെ ദൈവത്താൻപടി ലിഫ്റ്റ് ഇറിഗേഷന് 120 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. പാറക്കടവ് പഞ്ചായത്തിലെ എളവൂരിലും സമീപപ്രദേശങ്ങളിലുമായി നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളത്തിനും ജലസേചനത്തിനും പദ്ധതി ഉപകരിക്കും. പാറക്കടവ് നമ്പർ 1 ജലസേചന പദ്ധതിയുടെ പമ്പ് ഹൗസിനോട് ചേർന്ന് 60 എച്ച്.പിയുടെ പുതിയ മോട്ടാർ സ്ഥാപിച്ചാണ് പദ്ധതി പ്രദേശത്ത് വെള്ളം എത്തിക്കുക.