കാലടി : മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിലെ മൂന്നാം വാർഡിൽ മുണ്ടങ്ങാമറ്റം വട്ടേങ്ങാട് ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടത്തിൽ കഴിഞ്ഞദിവസം രാത്രി വന്യമൃഗങ്ങൾൾ കൂട്ടത്തോടെയിറങ്ങി കൃഷി നശിപ്പിച്ചു. നിരവധി കൃഷിക്കാരുടെ പാകമെത്തിയ നെല്ല്, വാഴ, തെങ്ങ് എന്നിവ പൂർണമായും നശിപ്പിച്ചു. ശശി മാലായ്ക്കൽ , റോസിലി പാപ്പച്ചൻ മാടവന, പാപ്പച്ചൻ മൂലൻ, പോളച്ചൻ കോനൂരാൻ, ജോണി അയ്ക്ക എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത് . കൃഷിയിടം കർഷകസംഘം മലയാറ്റൂർ -വില്ലേജ് കമ്മിറ്റി സെക്രട്ടറി കെ.ജെ. ബോബൻ, ഏരിയാ കമ്മിറ്റിഅംഗം വിജി രജി, മുണ്ടങ്ങാമറ്റം യൂണിറ്റ് സെക്രട്ടറി ടി.സി ബാനർജി, വാർഡ് മെമ്പർ ആനി ജോസ് എന്നിവർ സന്ദർശിച്ചു.