
തോപ്പുംപടി : ഇന്ദിരാ ജംഗ്ഷനു സമീപം സഞ്ജയ് ജംഗ്ഷനിൽ ബാബുൽ ജന്ന ജുമാ മസ്ജിദിനു സമീപം പരേതനായ പാലിക്കണ്ടി കൊച്ചുണ്ണിയുടെ മകൻ ദാറുസലാം വീട്ടിൽ പി.കെ. ഉമ്മർ (83) നിര്യാതനായി. കൊച്ചി ദാറുസലാം പ്രസ് ഉടമസ്ഥനും ബാബുൽ ജന്ന ജുമാമസ്ജിദ് മുത്തവല്ലിയും ആയിരുന്നു. മൗലാനാ ആസാദ് ലൈബ്രറി സ്ഥാപകാംഗവും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്നു. ഭാര്യ : നഫീസ ഉമ്മർ. മക്കൾ : പി.യു. ഫൈസൽ (ദുബായ് ), ഫൗസിയ മുഹമ്മദ്, ഫാരിസ ഖാലിദ്. മരുമക്കൾ : എ. എസ്. മുഹമ്മദ് (മിറാസ് ഫുട്ട് വെയർ), ഖാലിദ്, ഫാരിഷ.