health
മലയാറ്റൂർ സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച മാസ്കുകൾ കൈമാറുന്നു

കാലടി: മലയാറ്റൂർ സെന്റ് തോമസ് ഹൈസ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ് വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ 1000 മാസ്‌കുകൾ കൈമാറി. ദൈവദാൻ സെന്റർ, ആകാശപ്പറവകൾ എന്നീ അഗതി മന്ദിരങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികൾക്കുമായാ മാസ്‌കുകൾ കൈമാറിയത്. സ്‌കൗട്ട് ആൻഡ് ഗൈഡ് കുട്ടികളെ പ്രതിനിധീകരിച്ച് അനീജജോൺ, ജേക്കബ് ബെർളി, ആഷിസ് ഡേവിസ് എന്നിവരാണ് മാസ്‌കുകൾ കൈമാറിയത്. തൊഴിലുറപ്പുകാർക്ക് വേണ്ടിയുള്ള മാസ്‌കുകൾ വാർഡ് മെമ്പർ സലോമി ടോമി ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസ് മേരി ഉറുമീസ്, അദ്ധ്യാപകരായ റിയാമോൾ ജോൺ, ഇ ഡി. പോളച്ചൻ, സനിൽ പി തോമസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.