ആലുവ: ആലുവ മീഡിയ ക്ളബിന്റെ നവീകരിച്ച ഓഫീസും ഹാളും ഇന്ന് തുറക്കും. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം ക്ലോക്ക് ടവർ ബിൽഡിംഗിൽ രാവിലെ പത്തിനാണ് പ്രവർത്തനമാരംഭിക്കുന്നത്. റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഒ.വി. ദേവസി അദ്ധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ എന്നിവർ പങ്കെടുക്കും. സെക്രട്ടറി കെ.സി. സ്മിജൻ സ്വാഗതവും ട്രഷറർ റഫീക്ക് അഹമ്മദ് നന്ദിയും പറയും.