libra
ചെങ്ങൽ വനിതാ വായനശാല ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകാരം ലഭിച്ച ചെങ്ങൽ വനിതാ വായനശാലയുടെ ഔപചാരിക ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. പി.ടി. പോൾ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ലോഗോ പ്രകാശിപ്പിച്ചു. ദേശപ്പെരുമ പുരസ്കാരം നേടിയ കാലടി എസ്. മുരളീധരനെ താലൂക്ക് സെക്രട്ടറി വി.കെ. ഷാജി ആദരിച്ചു. ശാരദ മോഹൻ, എം.പി. ലോനപ്പൻ, പി. തമ്പാൻ, ലെനിൻ, ടി.പി. ജോർജ്, കെ.പി. അയ്യപ്പൻ, വി.കെ. അശോകൻ, ആൽബിൻ ആന്റണി, എ.എ. സന്തോഷ്, വായനശാലാ സെക്രട്ടറി ജയശ്രീ മോഹനൻ, സജിത ലാൽ, പി .ജി അംബുജാക്ഷൻ, എൽസജോസഫ് എന്നിവർ പങ്കെടുത്തു.