കൊച്ചി: മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയ ആർ.എൽ.വി. രാമകൃഷ്ണനെ വിലക്കിയ സംഗീത നാടക അക്കാഡമി നടപടിയിൽ കെ.പി.സി.സി സംസ്‌കാര സാഹിതി പ്രതിഷേധിച്ചു. കലയുടെ പരിപോഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഗീതനാടക അക്കാഡമി കലാകാരന്മാരെ ജാതീയമായി അകറ്റി നിർത്തുന്നത് കേരളം ഇന്നോളം ആർജിച്ച സാംസ്‌കാരിക മൂല്യങ്ങളിൽ നിന്നുള്ള പിൻമടക്കത്തിന്റെ സൂചനയാണെന്ന് ജില്ലാ വൈസ് ചെയർമാൻ വി.എസ്. ദിലീപ്കുമാർ പറഞ്ഞു.