covid
മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ കൊവിഡ് 19 കരുതൽകേന്ദ്രം സെലറി ട്രീറ്റ് മെന്റ് സെന്റർ നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ ട് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ കൊവിഡ് 19 കരുതൽകേന്ദ്രം സെലറി ട്രീറ്റ്മെന്റ് സെന്റർ തുറന്നു. നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ ട്രീറ്റ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ ഉപസമതി ചെയർമാൻ എം.എ. സഹീർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.കെ. ബാബുരാജ്, ആരോഗ്യ ഉപസമതി ചെയർപേഴ്സൺ രാജി ദിലീപ്, പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുൾ സലാം, ഡോക്ടർ സതീഷ്, ജെ.എച്ച്.ഐ സുരേഷ് എന്നിവർ പങ്കെടുത്തു. മൂവാറ്റുപുഴ മോഡൽ ഹൈസ്കൂളിൽ 10കിടക്കകളോടെയാണ് സെന്റർ ആരംഭിച്ചിട്ടുള്ളത്. ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതും എന്നാൽ വീട്ടിൽ സൗകര്യം ഇല്ലാത്തതുമായവരെയായിരിക്കും ഇവിടെ പ്രവേശിപ്പിക്കുക. സെന്ററിന് പുറത്ത് സ്റ്റാഫ് നേഴ്സും , ജെ.എച്ച്.ഐയും ഉണ്ടാകും. ഒരു നേരം നേഴ്സ് റൗണ്ട്സിനെത്തും. ഡോക്ടറുടെ ടെലി മെഡിസൻ സേവനം ലഭിക്കും. ഇവർക്ക് ലക്ഷണങ്ങൾ ഉണ്ടായാൽ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റുന്നതാണ്. സെന്ററിന്റെ ചുമതല നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക് ആണെന്ന് ചെയർപേഴ്സൺ ഉഷശശിധരനും , എം.എ. സഹീറും പറഞ്ഞു.