vazhakulam
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീരകർഷകർക്ക് നൽകുന്ന സബ്‌സിഡി വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ നിർവഹിക്കുന്നു

പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ക്ഷീര സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീരകർഷകർക്ക് സബ്‌സിഡി വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ റെനീഷ അജാസ്, രാജു മാത്താറ, ബ്ലോക്ക് അംഗങ്ങളായ രമേശൻ കാവലൻ, സി.പി. നൗഷാദ്, സി.കെ. മുംതാസ്, പി.പി. രശ്മി, മറിയാമ്മ ജോൺ, ക്ഷീര വികസന ഓഫീസർ സുജിത്ത് പി രാഘവൻ, എം.എ. സഹീറ, ബാബുരാജ്, ടി.പി. ജോർജ്, ബീരാസ് തുടങ്ങിയർ സംസാരിച്ചു.