കിഴക്കമ്പലം: മനയ്ക്കക്കടവ് നെല്ലാട്, പട്ടിമ​റ്റം പത്താംമൈൽ റോഡ് നിർമ്മാണത്തിൽ സർക്കാർ വകുപ്പുകളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കുന്നത്തുനാട്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമ​റ്റം,മഴുവന്നൂർ മണ്ഡലങ്ങളിലെ എട്ടിടങ്ങളിൽ സത്യാഗ്രഹസമരം സംഘടിപ്പിച്ചു. പട്ടിമ​റ്റത്ത് വി.പി സജീന്ദ്രൻ എം.എൽ.എയും മഴുവന്നൂരിൽ യു.ഡി.എഫ് ചെയർമാൻ സി.പി. ജോയിയും ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ എൻ.വി.സി അഹമ്മദ്. ബ്ലോക്ക് പ്രസിഡന്റ് സി.ജെ. ജേക്കബ്, കെ.കെ. പ്രഭാകരൻ, സി.കെ. അയ്യപ്പൻകുട്ടി. കെ.എം. പരീത്പിള്ള, എ.പി. കുഞ്ഞുമുഹമ്മദ്, ഗൗരി വേലായുധൻ, ടി.എ ഇബ്രാഹിം, കെ.ജി. മന്മഥൻ, ഹനീഫ കുഴിപ്പിള്ളി, കെ.എം. സലിം, ഷൈജ അനിൽ, ശ്യാമള സുരേഷ്, കെ.എം. സാബു എന്നിവർ നേതൃത്വം നൽകി