കുറുപ്പംപടി: കേന്ദ്രസർക്കാരിന്റെ കർഷകബില്ലിനെ അനുകൂലിച്ചും പ്രതിപക്ഷത്തിന്റെ ടാക്ടർ കത്തിക്കൽ നടപടിയിൽ പ്രതിഷേധിച്ചും കർഷക മോർച്ചയുടെ നേതൃത്വത്തിൽ രായമംഗലം പഞ്ചായത്തിലെ മൂരുകാവിൽ ടാക്ടർ പൂജ സംഘടിപ്പിച്ചു. പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് സത്യൻ മേതല ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുനിൽ വായ്ക്കര, മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്. അനൂപ്, ട്രഷറർ സന്തോഷ് മോസ്‌കോ, ഹരി ചെപ്പാറ തുടങ്ങിയവർ സംബന്ധിച്ചു.