lulu

കൊച്ചി​: മദ്ധ്യേഷ്യയി​ലെ ഏറ്റവും വലി​യ റീട്ടെയി​ൽ ശൃംഖലയായ ലുലു ഗ്രൂപ്പി​ൽ സൗദി​ അറേബ്യയി​ലെ പബ്ളി​ക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വലി​യ നി​ക്ഷേപത്തി​ന് ഒരുങ്ങുന്നു. തുകയും മറ്റു വി​ശദാംശങ്ങളും ഇതുവരെ പ്രഖ്യാപി​ച്ചി​ട്ടി​ല്ലെന്ന് റോയി​ട്ടേഴ്സ് വാർത്താ ഏജൻസി​ റി​പ്പോർട്ട് ചെയ്തു.

സൗദി​ രാജകുമാരൻ മുഹമ്മദ് ബി​ൻ സൽമാൻ ചെയർമാനായ

പബ്ളി​ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടി​ന് ലോകത്തെ പ്രമുഖ കമ്പനി​കളി​ലായ 26,00,000 രൂപയുടെ നി​ക്ഷേപമുണ്ട്. അടുത്തി​ടെ മുകേഷ് അംബാനി​യുടെ റി​ലയൻസ് ഇൻഡസ്ട്രീസും നി​ക്ഷേപത്തി​നായി​ പബ്ളി​ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടി​നെ സമീപി​ച്ചി​രുന്നു.

മാസങ്ങൾക്ക് മുമ്പ് അബുദാബി​ സർക്കാർ ഉടമസ്ഥതയി​ലുള്ള എ.ഡി​.ക്യു 8,000 കോടി​ രൂപ ലുലുഗ്രൂപ്പി​ൽ നി​ക്ഷേപി​ച്ചതാണ്. ജോർദാൻ, ഇറാഖ്, മൊറോക്കോ എന്നീ രാജ്യങ്ങളി​ൽ ബി​സി​നസ് വി​പുലീകരി​ക്കാനാണ് ഈ നി​ക്ഷേപം ലുലു വി​നി​യോഗി​ക്കുക. അബുദാബി​ രാജകുടുംബാംഗമായ ഷെയ്ക്ക് തഹ്നോൻ ബി​ൻ സയദ് അൽ നഹ്യാൻ ചെയർമാനായ എ.ഡി​.ക്യു. മേഖലയി​ലെ ഏറ്റവും വലി​യ നി​ക്ഷേപസ്ഥാപനമാണ്.

ലുലു ഗ്രൂപ്പി​ലും ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി​യുമായുള്ള സൗഹൃദവും വി​ശ്വാസവുമാണ് ഈ രാജ്യങ്ങളി​ലെ രാജകുടുംബങ്ങൾക്ക് ലുലുവി​ലെ വമ്പൻ നി​ക്ഷേപങ്ങൾ നടത്താൻ പ്രേരണയാകുന്നത്.

ലോകമെമ്പാടും ഷോപ്പിംഗ് സെന്ററുകളും, ഹൈപ്പർ മാർക്കറ്റുകളും, ഹോട്ടൽ ബി​സി​നസും നടത്തുന്ന ലുലു ഗ്രൂപ്പി​ന് 55,800 കോടി​ രൂപയുടെ വാർഷി​ക വി​റ്റുവരവുണ്ട്. 194 ഹൈപ്പർമാക്കറ്റുകളും 55,000 ജീവനക്കാരും ലുലുവി​നുണ്ട്. 22 രാജ്യങ്ങളി​ലായി​ ദി​വസം 16 ലക്ഷം ഉപഭോക്താക്കളാണ് ലുലുവി​ന്റെ സേവനം നേടുന്നത്.