കുറുപ്പംപടി: കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് മുടക്കുഴയിൽ കോൺഗ്രസ് പ്രവർത്തകർ ഉപവാസസമരം സംഘടിപ്പിച്ചു. മുടക്കുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസസമരം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ജോബി മാത്യു, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. അവറാച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.