library
വൈപ്പിൻബ്ലോക്ക് പഞ്ചായത്ത് ഞാറയ്ക്കൽ പി.കെ. ബാലകൃഷ്ണൻ മെമ്മോറിയൽ ലൈബ്രറിക്ക് നൽകിയ ലാപ്ടോപ്പും പ്രൊജക്ടറും പ്രസിഡന്റ് ഡോ.കെ.കെ. ജോഷി ലൈബ്രറിക്ക് കൈമാറുന്നു

വൈപ്പിൻ : ഞാറയ്ക്കൽ പി. കെ. ബാലകൃഷ്ണൻ മെമ്മോറിയൽ ലൈബ്രറിക്ക് ബ്ലോക്ക് പഞ്ചായത്ത് നൽകിയ ലാപ്ടോപ്പും പ്രൊജക്ടറും പ്രസിഡന്റ് ഡോ. കെ.കെ. ജോഷി സമ്മാനിച്ചു. ലൈബ്രറി പ്രസിഡന്റ് ശിവദാസ് നായരമ്പലം, സെക്രട്ടറി കെ.ബി. രാജീവ്, കണ്ണദാസ് തടിക്കൽ എന്നിവർ ചേർന്നു ഏറ്റുവാങ്ങി. ബ്ലോക്ക് വൈസ് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസസമിതി കൺവീനർ എ. എൻ. ഉണ്ണിക്കൃഷ്ണൻ, അംഗങ്ങളായ പി.കെ. രാജു, എം.കെ. മനാഫ് ,ജോയിന്റ് ബി.ഡി.ഒ കെ.ആർ. സോണിയ, കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ, ശിവദാസ് നായരമ്പലം എന്നിവർ പ്രസംഗിച്ചു.