kalya

ഡിസ്‌കൗണ്ട് ഓഫറിലൂടെ 300 കിലോ സ്വർണം സൗജന്യം


കൊച്ചി: കല്യാൺ ജൂവലേഴ്‌സ് ആകർഷകമായ ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. സ്വർണം, ഡയമണ്ട് പ്രഷ്യസ് ആഭരണങ്ങൾ വാങ്ങുമ്പോൾ 300 കിലോ സ്വർണത്തിന് തുല്യമായ റിഡീമബിൾ വൗച്ചറുകൾ നൽകുന്നു.

പണിക്കൂലിയിൽ 15 മുതൽ 50 വരെ ശതമാനവും ഡയമണ്ട് ആഭരണങ്ങൾക്ക് 25 ശതമാനം വരെയും ഇളവ് നേടാം. 300 കിലോ സ്വർണത്തിന് തുല്യമായ തുകയാണ് ഇങ്ങനെ സമ്മാനമായി നല്കുന്നത്. നവംബർ 30 വരെയാണ് ദീപാവലി​, നവരാത്രി​ ഉത്സവ ഓഫർ.

ധൻതെരാസിനോട് അനുബന്ധിച്ച് സ്വർണ വിലമാറ്റം ബാധിക്കാതെ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുളള അവസരവും കല്യാൺ ഒരുക്കിയിട്ടുണ്ട്. വിലയുടെ 20 ശതമാനം മുൻകൂട്ടി നല്കി ഇന്നത്തെ നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. വാങ്ങുന്ന ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ ആ വി​ലയ്ക്ക് ലഭി​ക്കുകയും ചെയ്യും. ഒക്ടോബർ 20 ബുക്കിംഗ് സൗകര്യം ലഭി​ക്കും.

ഉപഭോക്താക്കൾക്കും ജീവനക്കാർക്കുമായി സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തും. താപനില പരിശോധന, ജീവനക്കാർക്കും ഉപയോക്താക്കൾക്കും മാസ്‌കുകളും ഗ്ലൗസുകളും, സ്പർശമില്ലാത്ത ബില്ലിംഗ് എന്നി​വ കൊവി​ഡ് കാലത്ത് കല്യാണി​ന്റെ പ്രത്യേകതകളാണ്.

ഈ വർഷം പർച്ചേയ്‌സിൽനിന്നും പരമാവധി മൂല്യം ലഭിക്കുന്ന ആകർഷകമായ ഇളവുകളും ഓഫറുകളുമാണ് അവതരിപ്പിക്കുന്നത്. ഇൻസ്റ്റോർ, ഓൺലൈൻ ഓഫറുകളിലൂടെ താരതമ്യങ്ങളില്ലാത്തതുമായ റീട്ടെയ്ൽ അനുഭവം ഒരുക്കാനാണ് ശ്രമം.

ടി.എസ്. കല്യാണരാമൻ, കല്യാൺ ജൂവലേഴ്‌സ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ